സലാല: സലാലയിലെ ബിസിനസ് പ്രമുഖനും, ആദ്യ കാല പ്രവാസിയു മായ ആലപ്പുഴ ടൗണിൽ ആമിന മൻസിലിൽ
മുഹമ്മസ് മൂസ (76) പക്ഷാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. 

49 വർഷമായി സലാലയിൽ ഉണ്ടായിരുന്ന മുഹമ്മസ് മൂസ കഴിഞ്ഞ മൂന്ന് വർഷമയി ചികിത്സയിലായിരുന്നു. സലാലയിലെ സാമൂഹ്യ ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. ആദ്യകാലം സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാൽ പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഗൾഫാർ മുഹമ്മദലിയുടെ പിത്യസഹോദര പുത്രനാണ്.
ഭാര്യ: മരവെട്ടിക്കൽ റസിയ ബീവി.
മക്കൾ: ഡോ. സാനിയോ മൂസ (അധ്യാപകൻ, സലാല യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി), സയീറ മൂസ,റഹ്മ മൂസ, ഡോ. റെസ്വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം).
മരുമക്കൾ: നെഹില, ഡോ. ഇഹ്സാൻ ( ഇ.എൻ.ടി പ്രഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്), ഡോ. ഷിഹാബ് (സ്മൈൽ ഡെന്റൽ, തിരുനാവായ) , ഡോ.നസ്റിൻ (റസിഡന്റ് ഡെന്റ് കെയർ എറണാകുളം).

ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമ മസ്ജിദിൽ ഞായറാഴ്ച വൈകിട്ടോടെ മ്യതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *