മസ്കറ്റ് :
മസ്‌കറ്റ് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ അസ്ഫാൻഡ്യാര് ഇലവനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി റൂവി സ്മാഷേഴ്‌സ് മസ്‌കറ്റ് കിരീടം ചൂടി.
ഒമാനിലെ പ്രമുഖ 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഓരോ മത്സരങ്ങളും ആവേശകരമായിരുന്നു

ഒന്നാം സെമി ഫൈനൽ മത്സരത്തിൽ യുപിഎസ് ഒമാനിനെ 25 റൺസിന്‌ പരാജയപ്പെടുത്തി അസ്ഫാൻഡ്യാര് ഇലവൻ ഫൈനലിൽ പ്രവേശിച്ചു.



അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ദാമ് ഇലവനെ 3 വിക്കറ്റിന് പരാജയപെടുത്തി റൂവി സ്മാഷേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടി.

ഫൈനലിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം അസ്ഫാൻഡ്യാര് ഇലവൻ നിശ്ചിത 6 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് നേടാനേ സാധിച്ചുള്ളു.
മറുപടിയായി റൂവി സ്മാഷേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 5 ഓവറിൽ ലക്‌ഷ്യം കണ്ടു

ടൂർണമെന്റിലെ താരമായും മികച്ച ബൗളറായും റൂവി സ്മാഷേഴ്‌സിലെ ഷാനിദിനേയും , ബെസ്റ് ബാറ്ററായി അസ്ഫാൻഡ്യാര് ഇലവനിലെ ഉമറിനെയും തിരഞ്ഞെടുത്തു.

ആർക്കോ ഹെറിറ്റേജ് വില്ലേജ്, എഎച്ച് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലുള്ള വിന്നേഴ്‌സ് ട്രോഫി മസ്കത്ത് കെഎംസിസി ജോയിൻ്റ് സെക്രട്ടറി ഷാജഹാൻ പഴയങ്ങാടിയും വൈസ് പ്രസിഡൻ്റ് നവാസ് ചെങ്കളയും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *