മസ്കറ്റ് കെ എം സി സി തൃശൂർ ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾ
ഫെബ്രുവരി 16 (വെള്ളിയാഴ്ച ) ജുമുഅക്ക് ശേഷം ബർക്ക തഖ്‌വ മദ്രസയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ മസ്കറ്റ് കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ നഹാസ് മത്ര, ഷാജഹാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്,
തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പ്രസിഡണ്ടായി അക്ബർഷാ ചാവക്കാട് , ജനറൽ സെക്രട്ടറി സിദ്ദിഖ് എപി കുഴിങ്ങര, ഖലീൽ
നാട്ടിക എന്നിവരെയും, ഉപദേശക സമിതി ചെയർമാൻ നാസർ കൊടുങ്ങല്ലൂർ അംഗങ്ങൾ യൂസഫ് ചേറ്റുവ, നാസർ മത്ര എന്നിവരെയും
വൈസ് പ്രസിഡണ്ടുമാർ റൗഫ് എടക്കഴിയൂർ, ജംഷീർ ഗുരുവായൂർ, റഹീം ചാവക്കാട്, നൗഷാദ് കുന്നംകുളം, എന്നിവരെയും
വർക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് ആരിഫ് കോട്ടോൽ, ജോയിൻ സെക്രട്ടറിമാർ നൗഷാദ് തൊട്ടാപ്പ്, ശിഹാബ് അൽകുവൈർ, നസീം പന്നിത്തടം, ഫഹദ് തൃപ്രയാർ എന്നിവരെയും, റിലീഫ് കമ്മിറ്റി ചെയർമാനായി നിസാം ബർക്ക, വൈസ് ചെയർമാൻ ഫക്രുദ്ധിൻ കല്ലായി എന്നിവരെയും ജനറൽബോഡി ഐക്യകണ്ഠേന തെരഞ്ഞെടുത്തു
കരീം ഹാജിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡണ്ട് നാസർ കൊടുങ്ങല്ലൂർ അധ്യക്ഷനായിരുന്നു സെക്രട്ടറി ആരിഫ് കോട്ടോൽ സ്വാഗതം പറഞ്ഞു, കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവരോടും കൃതജ്ഞത രേഖപെടുത്തികൊണ്ട് അധ്യക്ഷൻ നാസർ കൊടുങ്ങല്ലൂർ സംസാരിച്ചു,
ട്രഷറർ സിദ്ദിഖ് എപി 2019 – 2023 കാലഘട്ടങ്ങളിലെ പ്രവർത്തന റിപ്പോർട്ട് മുൻപാകെ അവതരിപ്പിക്കുകയും സദസ്സ് അത് അംഗീകരിക്കുകയും ചെയ്തു, കേന്ദ്ര നേതാക്കൾ ജില്ല കമ്മറ്റിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു,
ഒമാനിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന തൃശൂർ ജില്ലക്കാരായ പ്രവർത്തകർ ഇനിയും ഈ കൂട്ടായ്മയിൽ ചേരണമെന്ന് കമ്മറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : +968 7747 6445, +968 9935 8246, +968 9896 7172