മസ്കറ്റ് :  മസ്കറ്റിൽ ഇന്ന് സമാപിച്ച  ” അയേൺ മാൻ ” 70 .3 യിൽ ലക്‌ഷ്യം കൈവരിച്ചുകൊണ്ട് ആലപ്പുഴ സ്വദേശി മച്ചുവും  . 1 .9 കിലോമീറ്റർ നീന്തൽ , 90 .1  കിലോമീറ്റർ സൈക്കളിംഗ് , 21. 1 കിലോമീറ്റർ ഓട്ടം എന്നിവയാണ് ഈ കായിക പരീക്ഷണത്തിൽ മറികടക്കേണ്ടത് . ആകെ എട്ടര മണിക്കൂർ സമയംകൊണ്ട്  മൂന്നു ഘട്ടവും പൂർത്തിയാക്കണം എന്ന് മാത്രമല്ല ഓരോ ഇനവും നിശ്ചിത സമയത്തിലും പൂർത്തിയാക്കണം .   എന്നാൽ ഏകദേശം ഏഴര മണിക്കൂർ കൊണ്ടാണ് മച്ചു  പൂർത്തിയാക്കിയത് . ലോകത്തെ കഠിനമായ കായിക പരീക്ഷണങ്ങളിൽ ഒന്നാണ് അയേൺ മാൻ.  ഒമാനിലും , ഇന്ത്യയിലുമായി നിരവധി ദീർഘദൂര മത്സരങ്ങളിൽ പങ്കെടുക്കുകയും , വിജയിക്കുകയും ചെയ്ത മച്ചു കഴിഞ്ഞ പതിനഞ്ചു വർഷമായി ഒമാനിൽ ജോലി ചെയുന്നു . മസ്‌കറ്റിലെ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയുന്ന മച്ചു  നിരവധി കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനവും ,  പ്രചോദനവുമായി മുന്നിലുണ്ടാകാറുണ്ട്  . മഞ്ജുവാണ് ഭാര്യ , ഏക മകൾ മീനാക്ഷി വിദ്യാർത്ഥിനിയാണ് . അതോടൊപ്പം ഇന്ന് സമാപിച്ച അയേൺമാൻ മത്സരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത് . സ്വദേശികളും വിദേശികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ മത്സരത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *