മസ്കറ്റ് :
ഒമാനിലെ ഫുട്‌ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും മികച്ച ഫുട്ബോൾ മാമാങ്കമായ റൂവി സൂപ്പർ ലീഗിന്‍റെ ഒന്നാം സീസണ് ഫെബ്രുവരി 16ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വാദികബീർ പാഡേൽ ഫൺസ്റ്റേഡിയത്തിൽ
ഒമാനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് റൂവി സൂപ്പർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു .
വെള്ളിയാഴ്ച വൈകിട്ട് പാഡേൽ ഫൺസ്റ്റേഡിയത്തിൽ നടന്ന വാശിയെറിയ ഫൈനല്‍ മത്സരത്തില്‍ കോലായി എ ഫ്‌സിയെ(2-0) പരാജയപ്പെടുത്തി കേരള ബ്രദർസ് എഫ് സി ചാമ്പ്യന്മാരായി.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ സൂസലിയുടെ മനോഹരമായ ഗോളിലൂടെ കേരള ബ്രദേഴ്സ് ലീഡ് എടുത്തു.അവസാന മിനിറ്റിലായിരുന്നു ഷിനോജ് നെല്ലിക്കയുടെ മനോഹരമായ രണ്ടാം ആശ്വാസ ഗോള്‍ പിറന്നു .രണ്ടാം ഗോളിലൂടെ കേരള ബ്രദേഴ്സ്കിരീടം ഉറപ്പിച്ചു.
ടൂര്‍ണമെന്റില്‍ ടോപ് സ്‌കോര്‍റായി സുധീപ് (സ്പാർട്ടക്സ് എഫ്സി ),
മികച്ച ഗോള്‍ കീപറായി അനസ്(ദാർസൈറ്റ് എഫ്‌സി),
ബെസ്റ്റ് ഡിഫെന്റർ ടോണി(സ്പാർട്ടക്സ് എഫ്സി ),
ബെസ്റ്റ് പ്ലയെർപ്രിനു (സ്പാർട്ടക്സ് എഫ്സി, എന്നിവര്‍ അര്‍ഹരായി.
മത്സരങ്ങള്‍ സിയാദ് , നൗഷാദ് , എന്നിവർ നിയന്ത്രിച്ചു. വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.