മസ്കറ്റ്  :നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രം കേന്ദ്രം അനുവദിക്കണമെന്ന് റൂവിമലയാളി അസോസിയേഷൻ വെള്ളിയാഴ്ച്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാർഥികളിലും വലിയ മനസിക സമ്മർദവും ഇത് സൃഷ്ടിക്കും. അതൊഴിവാക്കാൻ മുൻവർഷങ്ങളിലേതുപോലെ ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

റൂവി മലയാളി അസോസിയേഷൻ കഴിഞ്ഞ പ്രോഗ്രാമിനെ കുറിച്ചുള്ള അവലോകനം നടത്തി. പ്രോഗ്രാമിനോട് സഹകരിച്ച ലുലു ഹൈപ്പർ മാർക്കറ്റ് റൂവി, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, നസീർ, സോഷ്യൽ മീഡിയ ഓൺലൈൻ മാധ്യമങ്ങൾ, കേരളത്തിലെ മുൻ നിര മാധ്യമങ്ങൾ യൂട്യൂബർ ലൈബു എന്നിവരെ യോഗം പ്രതേകം നന്ദി അറിയിച്ചു.

റൂവി മലയാളി അസോസിയേഷൻ മെയ് മാസത്തിൽ നാട്ടിൽ നിന്നും സെലിബ്രിട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ ഇവന്റ് നടത്തുവാൻ  തീരുമാനിച്ചു.

പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.കമ്മറ്റി അംഗങ്ങളായ ആസിഫ്, സുജിത്, സച്ചിൻ ,നീതു ജിതിൻ, ഷാജഹാൻ ,സുഹൈൽ, ബെന്നറ്റ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *