മസ്കറ്റ്:
മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പൊതുയോഗവും സംഘടിപ്പിക്കാൻ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി തീരുമാനിച്ചു
2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ബർക്കയിൽ വെച്ച് കൺവെൻഷനും
മാർച്ച് 1ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് റൂവി ഗോൾഡൺ തുലിപ് ഹെഡിംഗ്ടണിൽ വെച്ച് പൊതുസമ്മേളനവും നടക്കും.
മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ്
ശരീഫ് കുറ്റൂർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി
സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
ഉസ്മാൻ പന്തലൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമ്മേളന പോസ്റ്റർ പ്രകാശനം
മസ്കറ്റ് കെ.എം.സി.സി
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ നിർവ്വഹിച്ചു.
അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ,ഇബ്രാഹിം ഒറ്റപ്പാലം, അമീർ കാവനൂർ,സാദിഖ് മത്ര,റഫീഖ് ശ്രീകണ്ഠപുരം എന്നിവർ സംസാരിച്ചു.
നജീബ് കുനിയിൽ സ്വാഗതവും യാകൂബ് തിരൂർ നന്ദിയും പറഞ്ഞു