മസ്കറ്റ് : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് എക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് (ലുലു) എറണാകുളം ലക് ഷോർ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

ഒമാനിലെ മത-സാംസ്കാരിക- ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു  തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ റസാഖ് സാഹിബ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മസ്ക്കറ്റിലെ ഹോസ്പിറ്റലിൽ ICU വിൽ പ്രവേശിപ്പിച്ചിരുന്ന  അദ്ദേഹത്തെ കഴിഞ്ഞ ദിവസമായിരുന്നു എയർ ആബുലൻസ് വഴി  ലക് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *