മസ്കറ്റ് : കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുതിയോട്ടിൽ പള്ളിക്ക് സമീപം
മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസൽ (46 ) ഹൃദയാഘാതം മൂലം മരണപ്പെട്ടു. അൽ ഖുദ് ലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. നജ്മ ഫൈസൽ ആണ് ഭാര്യ. പിതാവ് : അബ്ദുല്ല , മാതാവ് : പാത്തൂട്ടി. മസ്കറ്റ് കെഎംസിസി യുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാളെ പുലർച്ചെ 2 :50 നുള്ള ഒമാൻ എയർ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് കെഎംസിസി അറിയിച്ചു.