മസ്കറ്റ്
ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസുകൾ പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗം 6274 .98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6078 .33 സൗദി റിയാലും ആയിരിക്കും സേവന ഫീസ്. അതെ സമയം മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാർഗമുള്ള യാത്രക്ക് 4613 .23 സൗദി റിയാലുമാകും ഈടാക്കുകഎന്ന് ഒമാൻ എൻഡോവ്മെന്റ് മതകാര്യ മന്ത്രാലയം അറിയിച്ചു