മസ്കറ്റ് : കൂട്ടുകറി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ മന്തി റെസ്റ്റോറന്റ് മബേലയിൽ റോഡ് നമ്പർ ഏഴിൽ ഷെൽ പെട്രോൾ പമ്പിന് സമീപം ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിനു മുമ്പിൽ പ്രവർത്തനം ആരംഭിച്ചു. കെ സി ആർ ഗ്രൂപ്പ് ബ്രാൻഡ് അംബാസിഡർ ശശി തൃക്കരിപ്പൂർ ഉൽഘാടനം ചെയ്തു. ജാബിർ , നൗഷാദ് , ഒമാനി പൗര പ്രമുഖർ, സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങി നിരവധി ആളുകൾ ഉൽഘാടന ചടങ്ങിൽ സംബന്ധിച്ചു. അറൗസ് അൽ മന്തി റെസ്റ്റോറന്റ് എന്ന പേരിലാണ് മന്തി റെസ്റ്റോറന്റ് ആരംഭിച്ചത്. രുചികരവും പാരമ്പര്യ തനിമയും ഉള്ള അറബിക് ഭക്ഷണം നൽകുകയാണ് ഈ സംരംഭത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റെസ്റ്റോറന്റ് ഉടമകൾ ആയ ജാബിരും നൗഷാദും പറഞ്ഞു. മബേലയിൽ കൂട്ടുകറി റെസ്റ്റോറന്റിന് മലയാളി നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന രണ്ടു റെസ്റ്റോറന്റുകളാണ് നിലവിൽ ഉള്ളത്.