മസ്കറ്റ്:
മസ്കറ്റ് കെഎംസിസി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ റൂവി കെഎംസിസി ഓഫിസിൽ നടന്ന കൌൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കൽ ഉത്ഘാടനം ചെയ്തു. ബി എസ്സ് ഷാജഹാൻ പഴയങ്ങാടി (ഉപദേശക സമിതി ചെയർമാൻ) എസ് വി സിദ്ധീഖ് (വൈസ് ചെയർമാൻ), ബഷീർ കണ്ണപുരം, മുഹമ്മദ് അലി ചെറുകുന്ന്, ഇക്ബാൽ മുട്ടിൽ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
2024 – 2026 ലേക്കുള്ള ഭാരവാഹികളായി താജുദ്ധീൻ പള്ളിക്കര (പ്രസിഡന്റ്), ഖാലിദ് മുതുകുട (ജനറൽ സെക്രട്ടറി), ബി സി പുതിയങ്ങാടി (ട്രെഷറർ), ബി സി അബ്ദുൽ മജീദ് പുതിയങ്ങാടി (സീനിയർ വൈസ് പ്രസിഡന്റ്), അലി ഓണപ്പറമ്പ, മുസ്തഫ പള്ളിക്കര (വൈസ് പ്രസിഡന്റുമാർ), നസീൽ മുതുകുട, ഹാഷിം കണ്ണപുരം, മുഹമ്മദ് അജ്ലാൻ, ഇസ്മായിൽ പി കെ പി (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ യോഗം ഐക്യകണ്ടേനെ തിരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷമീർ പാറയിൽ കമ്മിറ്റിയുടെ രൂപീകരണ പ്രക്രിയ വിശദീകരിച്ചു. റിട്ടേനിങ് ഓഫീസറും കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഇസ്മായിൽ പുന്നോൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കാക്കൂൽ ശിവപുരം, ജില്ലാ ഭാരവാഹികളായ നസൂർ ചപ്പാരപ്പടവ്, ബഷീർ കണ്ണപുരം തുടങ്ങിയവർ പ്രസംഗിച്ചു. ബി എസ് ഷാജഹാൻ സ്വാഗതവും താജുദ്ധീൻ പള്ളിക്കര നന്ദിയും പറഞ്ഞു.