മസ്കറ്റ് :  ലോക ക്യാൻസർ ദിനത്തോട് അനുബന്ധിച്ചു ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.  മോഡേൺ അൽസലാമ ഹോസ്പിറ്റൽ അൽ അൻസാബ് ഹാളിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.  പരിപാടിയിൽ വിദഗ്ദ  ഡോക്ടർമാർ അർബുദ ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലിനെ കുറിച്ചും ഏറ്റവും പുതിയ ചികിത്സരീതികളെ കുറിച്ചും ക്ലാസുകൾ എടുത്തു.  ബ്രാഞ്ച് മാനേജർ ശ്രീ സഫീർ അദ്യക്ഷത വഹിച്ചു. ആയിഷ സ്വാഗതം പറഞ്ഞു.  പരിപാടിയിൽ ഹോസ്പിറ്റൽ  ഡയറക്ടർമാരായ ശ്രീ. സിദ്ദിഖ് ടി ടി  , ഡോ : റാഷിദ്‌ അലി എന്നിവരും പങ്കെടുത്തു. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായാണ് , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നത് .

അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ” ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ” (The International Union Against Cancer : UICC], ആണ്ഈ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സീനിയർ ഡോക്ടർ നദിയ അവതരിപ്പിച്ച കാൻസറും – പുതിയ ജീവിത രീതിയും എന്ന പ്രമേയത്തിൽ തുടർന്ന് ചർച്ചകൾ നടന്നു. സീനിയർ സ്പെഷിലിസ്റ്റ്  ഇന്റർണിസ്റ്റ് ഡോക്ടർ  മുഹമ്മദ്‌ മിർവാസ് കാൻസർ കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ അധികരിച്ചു ക്ലാസ്സെടുത്തു. തുടർന്ന് പങ്കെടുത്തവരുടെ  സംശയനങ്ങൾക് മറുപടി നൽകികൊണ്ട് സംസാരിച്ചു. സീനിയർ  സ്‌പെഷ്യലിസ്റ്  ഗെയ്നക്കോളജിസ്റ് ഡോക്ടർ  സമ ബുഷ്‌റ സ്ത്രീകളിൽ ഉണ്ടാകുന്ന ബ്രസ്റ്റ് കാൻസർ, സർവിക്കൽ ക്യാൻസൽ എന്നിവയെ കുറിച് പവർ പോയിന്റ് പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു സംസാരിച്ചു.ജനങ്ങൾക് ഏറ്റവും മനസ്സിലാകുന്ന പ്രസന്റേഷൻ രീതിയിൽ ഓഡിയൻസ് പങ്കാളിത്വവും ശ്രെദ്ദേയമായി. 

Leave a Reply

Your email address will not be published. Required fields are marked *