മസ്‌ക്കറ്റ്: ജിസിസിയുടെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ ഒമാന്‍, ‘ട്രീറ്റ് ഇന്‍ ഒമാന്‍’ എന്ന ഉദ്യമത്തിലൂടെ ഒമാനിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ലോകോത്തര ആരോഗ്യ സേവനങ്ങള്‍ സുല്‍ത്താനേറ്റില്‍ ഇപ്പോള്‍ ലഭ്യമാണെന്ന് പ്രദേശവാസികളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം, നൂതന മെഡിക്കല്‍ പരിചരണത്തിനായി താമസക്കാര്‍ വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് ബോധ്യപ്പെടുത്തുക എന്നതുമാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.


25,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 175 കിടക്കകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റല്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷനിലെ മികവിന്റെ തെളിവാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ ഹോസ്പിറ്റല്‍, അഡ്വാന്‍സ്ഡ് കാര്‍ഡിയാക് കെയറിനായുള്ള കാത്ത്-ലാബ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി സെന്റര്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ ആന്‍ഡ് ഓര്‍ത്തോപീഡിക് സെന്റര്‍, അഡ്വാന്‍സ്ഡ് യൂറോളജി സെന്ററിലെ ഒമാനിലെ ആദ്യത്തെ തുലിയം ലേസര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ന്യൂറോ സയന്‍സസ് സെന്റര്‍, ഇന്റര്‍വെന്‍ഷണല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, അഡ്വാന്‍സ്ഡ് തെറാപ്പിറ്റിക് എന്‍ഡോസ്‌കോപ്പി എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രവും ആശുപത്രിയിലുണ്ട്. സ്ത്രീകളുടെ ആരോഗ്യ പരിചരണത്തിന് ശക്തവും സമഗ്രവുമായ സംവിധാനങ്ങളും ആശുപത്രിയിലുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിചരണ കേന്ദ്രത്തിലൂടെ, ഉയര്‍ന്ന അപകടസാധ്യതയുള്ള ഗര്‍ഭധാരണം, എക്ടോപിക് ഡെലിവറി, ഹിസ്റ്റെരെക്ടമി, ലാപ് നടപടിക്രമങ്ങള്‍, ഗര്‍ഭാശയ ഫൈബ്രോയിഡ് എംബോളൈസേഷന്‍ (UFE), എന്‍ഡോമെട്രിയല്‍ അബ്ലേഷന്‍, നര്‍ച്ചര്‍ പ്രോഗ്രാം, 3D/4D സ്‌കാനുകള്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ ഗൈനക്കോളജി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു.

”ആരോഗ്യ സംരക്ഷണത്തിന് അതിരുകളില്ല, ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമം ലോകോത്തര മെഡിക്കല്‍ പരിചരണം രാജ്യത്തെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു. മേഖലയിലെ പരിചയസമ്പന്നരായ മെഡിക്കല്‍ പ്രൊഫഷണലുകളിലൂടെ മികച്ച ചികിത്സാ പരിഹാരങ്ങള്‍ ഞങ്ങള്‍ ഇതിനകം ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഞങ്ങളുടെ വിപുലമായ ശൃംഖലകളുടെ നൂതന സംവിധാനങ്ങളിലൂടെ രോഗിയുടെ ആരോഗ്യ പരിചരണ അനുഭവം ഏറ്റവും മികച്ചതാക്കാനും സാധിക്കുന്നു. ഒമാനിലെ ക്ലിനിക്കല്‍ ഡെലിവറി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ജിക്കല്‍ റോബോട്ടും കൂടുതല്‍ നൂതന ലാപ്രോസ്‌കോപ്പിക് സൊല്യൂഷനുകളും അവതരിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തില്‍ നൂതനത്വം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അലീഷ മൂപ്പന്‍ വ്യക്തമാക്കി.

ഹൃദ്രോഗം, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഓര്‍ത്തോ, നട്ടെല്ല് ശസ്ത്രക്രിയ, യൂറോളജി, മിനിമല്‍ ഇന്‍വേസീവ് സര്‍ജറി, സ്‌ട്രോക്ക്, ഗൈനക് സര്‍ജറികള്‍, വാസ്‌കുലര്‍ എന്നിവയില്‍ എക്‌സലന്‍സ് സെന്ററുകള്‍ ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും ഈ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍, എമര്‍ജന്‍സി റൂം (ER) ടീമിന്റെ പിന്തുണയും എല്ലാ ഡിപാര്‍ട്‌മെന്റുകള്‍ക്കും ലഭ്യമാക്കുന്നു. വിദഗ്ധ ചികിത്സകള്‍ക്കായി രോഗികള്‍ വിദേശത്തേക്ക് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് സമാനതകളില്ലാത്ത ആരോഗ്യ സേവനങ്ങള്‍ രാജ്യത്ത് തന്നെ ലഭ്യമാക്കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ ഇത് അടിവരയിടുന്നു. മെഡിക്കല്‍ നവീകരണത്തിന്റെ മുന്‍നിരയിലേക്ക് കുതിക്കുന്ന ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, അതുല്യമായ ക്ലിനിക്കല്‍ നടപടിക്രമങ്ങള്‍ക്കും നൂതന ചികിത്സാ സൗകര്യങ്ങള്‍ക്കും തുടക്കമിടുകയാണ്. ഇത് ആരോഗ്യ സംരക്ഷണ മികവില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ആദ്യ 24 മണിക്കൂര്‍ ജിഐ ബ്ലീഡ് യൂണിറ്റ്, ചികിത്സാ ഇആര്‍സിപി തുടങ്ങിയ മികച്ച സേവനങ്ങള്‍ക്കൊപ്പം സ്പൈ ഗ്ലാസ് ചോലാഞ്ചിയോസ്‌കോപ്പി, ഫൈബ്രോസ്‌കാന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്, ആശുപത്രി മേഖലയിലെ ആരോഗ്യരംഗത്ത് ഒരു യഥാര്‍ത്ഥ മുന്‍നിര സ്ഥാപനം എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കുന്നു.

ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിലൂടെ, ഒമാനില്‍ തന്നെ ലോകോത്തര ആരോഗ്യ സംരക്ഷണം രോഗികള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്, ഇത് മികച്ച മെഡിക്കല്‍ മികവ് ഉറപ്പാക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ചികിത്സയെ അപേക്ഷിച്ച് കൂടുതല്‍ ചെലവ് കുറഞ്ഞ ബദല്‍ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്. മിതമായ ചികിത്സാ ചെലവിനപ്പുറം, ഇത് തുടര്‍ചികിത്സാ നടപടികള്‍ ലളിതമാക്കുന്നു. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാതെ തന്നെ തുടര്‍ ചികിത്സാ സൗകര്യം പ്രദാനം ചെയ്യുന്നു. സമഗ്രവും രോഗി-സൗഹൃദവുമായ അനുഭവം പ്രദാനം ചെയ്യുന്ന നിലയില്‍ എളുപ്പം പ്രാപ്യമായ ആരോഗ്യ സംരക്ഷണം ഒരുക്കുന്ന ആശുപത്രിയുടെ പ്രതിബദ്ധത പ്രകടമാണ്. ഇഎന്‍ടി കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ഇയര്‍ മൈക്രോ സര്‍ജറികള്‍ നടത്തുന്ന രാജ്യത്തെ ഏക ആശുപത്രിയായി ഇത് നിലകൊള്ളുന്നു. അതുവഴി ഒമാനിലെ സ്വകാര്യ മേഖലയിലെ ആരോഗ്യ പരിചരണ സേവനങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ആശുപത്രിക്ക് സാധിക്കുന്നു.

ആരോഗ്യ സംരക്ഷണത്തിനപ്പുറമുള്ള സന്ദേശം നല്‍കുന്നതാണ് ആസ്റ്ററിന്റെ ”ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് & ക്ലിനിക്‌സ് യുഎഇ, ഒമാന്‍, ബഹ്റൈന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. കേവലം രോഗങ്ങളെ ചികിത്സിക്കുന്നതിനപ്പുറം രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രോഗികളെ അവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അറിഞ്ഞുകൊണ്ട്, കൃത്യ സമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നതിനായി ശാക്തീകരിക്കുന്നതില്‍ മുന്‍കൂര്‍ പരിചരണ ആസൂത്രണത്തിന്റെ പ്രാധാന്യമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ വിപുലമായ ഹെല്‍ത്ത് കെയര്‍ ഡെലിവറി സിസ്റ്റത്തിലേക്ക് പരിധികളില്ലാതെ സമന്വയിപ്പിക്കുന്ന സമഗ്രമായ മുന്‍കൂര്‍ പരിചരണ സേവനങ്ങള്‍ ഞങ്ങളുടെ ഹോസ്പിറ്റല്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒമാനിലെ സങ്കീര്‍ണ്ണമായ ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് മെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്ഥിരമായി അത്യാധുനിക പരിചരണം ലഭ്യമാക്കുന്നു. ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഈ കാലഘട്ടത്തില്‍, ഞങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു, അനുകമ്പയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, രോഗികള്‍ക്ക് അവരുടെ ആരോഗ്യ യാത്രയുടെ ഓരോ ഘട്ടത്തിലും ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ ആസൂത്രണത്തിനും ഊന്നല്‍ നല്‍കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെയും ഒമാന്‍ സര്‍ക്കാരിന്റെയും പിന്തുണക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

”ഒമാന്‍ സുല്‍ത്താനേറ്റില്‍ 15 വര്‍ഷത്തെ സാന്നിധ്യമുള്ളതിനാല്‍, മേഖലയിലെ ഏറ്റവും വലുതും അത്യാധുനികവുമായ സര്‍ജിക്കല്‍ വൈദഗ്ധ്യം അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ രംഗത്ത് പ്രതിബദ്ധതയുടെ ഉന്നതിയിലേക്ക് എത്താന്‍ ആശുപത്രിക്ക് സാധിച്ചുവെന്ന് ഒമാനിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈലേഷ് ഗുണ്ടു പറഞ്ഞു. ഏറ്റവും വലിയ ശസ്ത്രക്രിയാ യൂണിറ്റും, ഏറ്റവും വലിയ സ്ത്രീ പരിചരണ ശസ്ത്രക്രിയാ യൂണിറ്റും ഉള്ള ഒരു മിനിമല്‍ ഇന്‍വേസിവ് സര്‍ജിക്കല്‍ ഹബ്ബ് എന്ന നിലയില്‍, ജിസിസിയിലെ കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഇഎന്‍ടി യൂറോളജി എന്നിവയിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ സജ്ജരാണ്. ഞങ്ങളുടെ സേവനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കനുയോജ്യമായ നിലയിലാണ് ചെയ്തിരിക്കുന്നത്. രോഗികളുടെ ക്ഷേമത്തിനായുള്ള സമഗ്രമായ സമീപനം മുന്‍നിര്‍ത്തിയാണ് ആരോഗ്യ സേവനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഒമാനി ജീവനക്കാരുടെ സാന്നിധ്യവും, മറ്റ് ഭാഷകളിലേക്ക് ആശയ വിനിമയം വിവര്‍ത്തനം ചെയ്യാനുള്ള സൗകര്യങ്ങളും രോഗികളുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസ്റ്ററിന്റെ ‘ട്രീറ്റ് ഇന്‍ ഒമാന്‍’ ഉദ്യമം, നൂതന മെഡിക്കല്‍ പരിചരണത്തിലേക്ക് വ്യാപകമായ പ്രവേശനം നല്‍കുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റം അടയാളപ്പെടുത്തുന്നു. പ്രാദേശിക സമൂഹത്തില്‍ അവരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ വ്യക്തികളെ ഈ ഉദ്യമം പ്രാപ്തരാക്കുന്നു. നൂതനമായ മെഡിക്കല്‍ സേവനങ്ങളും സൗകര്യങ്ങളുമുള്ള ആസ്റ്റര്‍ റോയല്‍ അല്‍ റഫാ, ഒമാനിലും മിഡില്‍ ഈസ്റ്റിലും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പുനല്‍കുന്നു. ഒമാനികള്‍ക്കും ഒമാനി ഇതര ജനങ്ങള്‍ക്കും മെഡിക്കല്‍ സേവനങ്ങള്‍ക്കായി സുല്‍ത്താനേറ്റിന് പുറത്ത് യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ സൗകര്യം ഇല്ലാതാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *