മസ്‌കത്ത്: ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ ശനിയാഴ്ച നടക്കും. ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ 

ഒമാനിലെ 32 മദ്‌റസകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട 12 കേന്ദ്രങ്ങളില്‍ പരീക്ഷാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒമാന്‍ സമയം രാവിലെ 8.30ന് പരീക്ഷ ആരംഭിക്കും. 224 കുട്ടികള്‍ ഒമാനില്‍ നിന്നും സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതും.

ജി സി സി രാഷ്ട്രങ്ങള്‍, ഇന്ത്യ, യു കെ, മലേഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,200 കേന്ദ്രങ്ങളില്‍ പരീക്ഷാ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 122,500 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. പ്രത്യേകം പരിശീലനം ലഭിച്ച 3,500 നിരീക്ഷകരാണ് പരീക്ഷ നിയന്ത്രിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് വഴി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. ഒമാനിലെ പരീക്ഷ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഐ സി എഫ് എഡ്യൂക്കേഷന്‍ സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *