മുൻകാല പരിശോധന കരാറിനെക്കുറിച്ച് തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നു
മസ്കറ്റ്
തൊഴിലിടങ്ങളിലെ പരിശോധന സംബന്ധിച്ച പുതിയ നിയമത്തിൽ വിശദീകരണവുമായി ഒമാൻ തൊഴിൽ മന്ത്രാലയം.. തൊഴിൽ നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന മന്ത്രാലയം നേരിട്ട് നടത്തും… സെയ്ഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് നേരിട്ട് പരിശോധന നടത്തില്ലെന്നും തൊഴിൽ മന്ത്രാലയത്തെ സഹായിക്കുക മാത്രമാകും ചെയ്യുകയെന്നും വിശദീകരണത്തിൽ പറയുന്നു..
ജനുവരി ഒന്ന് മുതൽ രാജ്യത്തെ തൊഴിൽ രംഗത്ത് നടപ്പാക്കുന്ന പരിശോധനയെ കുറിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം വിശദീകരണം നൽകുന്നത്. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനും തൊഴിലടങ്ങളിലെ നിയമ ലംഘനങ്ങൾ പിടി കൂടുന്നതിനും സെയ്ഫ്റ്റി ആൻഡ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റുമായി തൊഴിൽ മന്ത്രാലയം നേരത്തെ കരാർ ഒപ്പുവച്ചിരുന്നു.. ഇതനുസരിച്ച് സേഫ്റ്റി ആന്റ് സെക്യൂരിറ്റീസ് എസ്റ്റാബ്ലിഷ് മെന്റിലെ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുമെന്നായിരുന്നു ആശങ്ക.. എന്നാൽ തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന മന്ത്രാലയം മാത്രമായിരിക്കും നടത്തുകയെന്ന് ദോഫാർ ഗവർണറേറ്റിലെ തൊഴിൽ വിഭാഗം ഡയറക്ടർ ജനറൽ നസ്സർ ബിൻ സലേം അൽ ഹദ്രാമി വിശദീകരിച്ചു.. തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് സെക്യൂരി്റി എസ്റ്റേബ്ലിഷ്മെന്റ്
ഉദ്യോഗസ്ഥർ ചെയ്യുക.. മാത്രമല്ല, സ്വന്തം നിലയ്ക്ക് പരിശോധന നടത്താൻ ഇവർക്ക് അധികാരമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.