മസ്കറ്റ് ||
ഒമാനിലെങ്ങും ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ. വിവിധ സഭകളുടെയും ഇടവകകളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ ക്രിസ്മസ് കരോളുകൾ സജീവം. ക്രിസ്റ്മസിനോടനുബന്ധിച്ച ഒമാനിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടക്കും. ഒമാനിൽ ഏഴോളം ക്രൈസ്തവ അപ്പോസ്തോലിക് സഭകൾ ആണുള്ളത്.വിവിധ സഭകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ക്രിസ്റ്മസിനോട് അനുബന്ധിച്ചു ഒമാനിൽ നടക്കുക. ഒമാൻ മലങ്കര കത്തോലിക്ക സഭ ഗാല യൂണിന്റെ നേതൃത്വത്തിൽ പച്ചിമേഷ്യയിൽ സമാധാനം പുലരട്ടെ എന്ന പ്രാർത്ഥനയോടെ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഫാദർ ഫിലിപ് നെല്ലിവിള, ബിജുമോൻ കെ , ജോൺ കൊട്ടാരക്കര, റോജി ടി തോമസ്, ജിതേഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. ക്രിസ്റ്മസിനോടനുബന്ധിച് ഡിസംബർ ഇരുപത്തിനാലിനു വൈകിട്ട് മൂന്നു മണിമുതൽ റൂവി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾ ചർച് പാരിഷ് ഹാളിൽ നടക്കുന്ന വിശുദ്ധ കുർബാനക്കും അതിനോടനുബന്ധിച്ചുള്ള ശുശ്രൂഷകൾക്കും ഫാദർ ഫിലിപ് നെല്ലിവിള നേതൃത്വം നൽകും. ഒമാൻ തലസ്ഥാനമാസ് മസ്‌കറ്റിലെ റൂവി, ഗാല തുടങ്ങി നിസ്വവ, സോഹാർ, സലാല എന്നിവടങ്ങളിലും അനേകം ഇന്റീരിയർ മേഖലകളിലും വ്യാപിച്ചു കിടക്കുന്നതാന് ഒമാനിലെ ക്രൈസ്തവ സഭകളുടെ പ്രവർത്തനങ്ങൾ. ഒമാന്റെ വിവിധ മേഖലകളിൽ അധിവസിക്കുന്ന വിശ്വാസി സമൂഹം തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കാളികളാകും.



മറുനാട്ടിലും മലയാള നാട്ടിലെ ആഘോഷത്തിന്റെ പകിട്ട് കുറക്കാത്തവരാണ് മലയാളികൾ. ക്രിസ്മസും പുതുവത്സരവുമെല്ലാം മസ്കറ്റിലും മനോഹരമായി ആഘോഷിക്കുന്നവർ മലയാളികൾ തന്നെ. മസ്‌കറ്റിലെ മലയാളികളുടെ ഫ്ളാറ്റുകളിലും താമസ സ്ഥലങ്ങളിലും കയറിയിറങ്ങി തിരുപ്പിറവിയുടെ സ്നേഹ സന്ദേശം പകർന്നു നൽകുകയാണ് കരോൾ സംഘങ്ങൾ. ഒമാൻ മലയാളി കത്തോലിക്കാ പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയുടെ വിവിധയിടങ്ങളിൽ ക്രിസ്റ്മസ് കരോൾ സംഘടിപ്പിച്ചു. ഫാദർ ജോർജ് വടക്കാട്ട് , ജോൺസൺ ജോസഫ്, മാത്യു പി ജെ, പാട്രിക് പിന്ഹൈറോ തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹക്കൂട് മബേല കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോളുകൾ ജാതിമത ഭേദമന്യേ കൂട്ടായ്മയിലെ അംഗങ്ങളുടെ താമസസ്ഥലങ്ങളിൽ ക്രിസ്റ്മസിന്റെയും പുതുവത്സരത്തിന്റെയും സന്ദേശവുമായെത്തി. കൂട്ടായ്മയുടെ ഭാരവാഹികളായ പോളി തോമസ്, റഹ്‌നാഫ്, സലാം, ആസിഫ്, ജിബിൻ, സിബി തുടങ്ങിയവർ നേതൃത്വം നൽകി.
കുടുംബാന്ഗങ്ങൾക്ക് സമ്മാനമായി ക്രിസ്മസ് കേക്കുകൾ കൂടി നൽകിയാണ് സാന്താക്ളോസ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *