മസ്കറ്റ്
പുതിയ ഓർക്കിഡ് പുഷ്പത്തിനു ഒമാൻ ഭരണാധികാരിയുടെ പേര് നൽകി സിംഗപ്പൂർ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചരിത്ര പരമായ സിംഗപ്പൂർ സന്ദർശനത്തിന്റെ ഓർമ്മയ്ക്ക് വേണ്ടി യാണ് സിംഗപ്പൂരിലെ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കവെ, സുൽത്താന്റെ പേര് അധികൃതർ ഓർക്കിഡ് പുഷ്പത്തിനു നൽകിയത്. ത്രിദിന സന്ദർശനത്തിന് സിംഗപ്പൂരിലെത്തിയ സുല്ത്താന് സിംഗപ്പൂർ ചാംഗി എയർ പോർട്ടിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി സുൽത്താൻ സിംഗപ്പൂർ പ്രസിഡന്റുമായും പ്രധാന മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ചർച്ച ചെയ്തു. ഉന്നത തല സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കി പതിനാറിന് സുൽത്താൻ ഇന്ത്യയിലേക്ക് തിരിക്കും.