മസ്കറ്റ്: പാലക്കാട്, കൂറ്റനാട്, കരിമ്പ പാലക്കൽ പീടിക സ്വദേശി അച്ചാരത്ത് ഉമർ മകൻ മുഹമ്മദ് ഷഫീഖ് (28) ഒമാനിലെ സീബിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ഒരു വർഷമായി മുഹമ്മദ് ഷഫീഖ് സീബിലുള്ള സൈക്കിൾ ഷോപ്പിൽ ജോലി അനുഷ്ടിച്ചു വരികയായിരുന്നു
മാതാവ്: നഫീസ.
ഭാര്യ: അനീഷ സി.പി.
മസ്കറ്റ്, കോള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാളെ കോഴിക്കോട്ടേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു