മസ്കറ്റ്
ജെമിനിഡ് ഉൽക്ക മഴയുടെ പ്രതിഭാസത്തിന് സുൽത്താനേറ്റിന്റെ ആകാശം സാക്ഷ്യം വഹിക്കും ബുധനാഴ്ച അർദ്ധ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും ആയിരിക്കും ഇത് കൂടുതൽ ഉച്ചസ്ഥായിയിൽ എത്തുക. ഇതുൾപ്പെടെ ഒമാനിൽ നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങൾക്ക് ഡിസംബർ സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു.