മസ്കറ്റ് : മസ്കറ്റ് കെഎംസിസി കോട്ടയം ജില്ല കമ്മറ്റി ഭാരവാഹികളുടെ യോഗം റുവി കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ചു. യോഗത്തിൽ കോട്ടയം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് അധ്യക്ഷൻ ആയിരുന്നു. വൈസ് പ്രസിഡന്റ് മുഹമ്മദ് കാബൂസ് ഖിറാഅത്ത് നിർവഹിച്ചു .രക്ഷാധികാരി ഷമീർ പാറയിൽ മുഖ്യ പ്രഭാഷണം നടത്തി .ജനറൽ സെക്രട്ടറി നൈസാം ഹനീഫ് പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു.

ഇസ്രായേൽ അതിക്രമത്തിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ ജനതക്ക് വേണ്ടി പ്രാര്ഥനയോടൊപ്പം യോഗം ഐക്യധാർഢ്യം പ്രഖ്യാപിച്ചു.യോഗത്തിൽ അജ്മൽ കബീർ,അൻസാരി ഖാൻ,ഇസ്മായിൽ ,അഫ്സൽ,അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു ജില്ലാ ട്രെഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദി രേഖപ്പെടുത്തി .

Leave a Reply

Your email address will not be published. Required fields are marked *