മസ്കറ്റ് ||
ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡന്റ് അസോസിയേഷൻ (ERA)രൂപികരിച്ചു.
ഒമാനിലെ കലാ സാമൂഹിക സാംസ്‌കാരിക കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നസംഘടനയാണ് ERA .
എറണാകുളം ജില്ലയിലെ ജാതി മത രാഷ്ട്രീയ ഭേതമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടന വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
വിപുലമായ പരിപാടികളോട് കൂടി കുടുംബ സംഗമവും ,ലോഗോ പ്രകാശനവും നടത്താൻ കമ്മറ്റി തീരുമാനിച്ചു .
ഫൈസൽ ആലുവ ,അനീഷ് കടവിൽ ,ഫൈസൽ പോഞ്ഞാശ്ശേരി ,ഷിയാസ് ആലുവ ,അനീഷ്സെയ്ദ് എന്നിവർ നേതൃത്വം നൽകി .
