വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പോഷക സംഘടനയായ
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ – മസ്കറ്റ് – ലേഡീസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി പ്രത്യേകം പ്രോഗ്രാം സംഘടിപ്പിച്ചു.
സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ ഷിഫാന
(ഗൈനക്കോളജിസ്റ്റ്, അൽ ഹയാത് ഹോസ്പിറ്റൽ, ഗോബ്ര) ക്ലാസ്സ് നയിച്ചു.
ലേഡീസ് വിംഗ് പ്രസിഡൻ്റ് അയിശ ടീച്ചർ അധ്യക്ഷയായി.
ജെൽസിയ സ്വാഗതവും അഫീദ നന്ദിയും പറഞ്ഞു.
പതിമൂന്ന് വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കായി ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ചു വരുന്ന സി.ആർ.ഇ തുടർ മത പഠന പദ്ധതിയെ കുറിച്ച് അബ്ദുൽ ഫത്താഹ് (ദുബായ്) വിശദീകരിച്ചു