മസ്കറ്റ് : പ്രാദേശിക കമ്പനിയുടെ പേരിൽ സാധനങ്ങളുടെ ഓർഡർ സ്വീകരിച്ചു ഓൺലൈനിലൂടെ പണം അപഹരിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്ന പരസ്യങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത് കയറുന്നവരുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചാണ് പണം തട്ടിയെടുക്കുന്നത്. രാജ്യത്തിന് പുറത്തു നിന്നാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പണം അപഹരിക്കുന്നതെന്നും പൗരന്മാരും താമസക്കാരും ഇത്തരം തട്ടിപ്പുകൾക്കെതിരെ കരുതി ഇരിക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
![](https://inside-oman.com/wp-content/uploads/2023/09/img_20230901_1656231950633148768467461-1024x577.jpg)
![](https://inside-oman.com/wp-content/uploads/2023/07/363367913_775629387897110_3419014704638462778_n-821x1024.jpg)