ഒമാനിലെ പ്രമുഖ സംരംഭകരായ ബന്തർ മസ്കറ് മോഡേൺ എൽ എൽ സി യുടെ ഏറ്റവും പുതിയ സംരംഭമായ ഖമർ ഫർമസി നാളെ ഉൽഘാടനം ചെയ്യും. ഇസ്കി സർക്കാർ ആശുപത്രിക്ക് സമീപത്താണ് ഫാർമസി പ്രവർത്തനം ആരംഭിക്കുന്നത്. നാളെ വൈകിട്ട് ആറ് മണിക്ക് ഗ്രൂപ് ചെയർ മാൻ ഹഫീദ് സുൽത്താൻ സാലിം അൽ ആംരി യും സയീദ് ബിൻ സാലം അൽ ആംരി യും ചേർന്ന് ഉൽഘാടനം ചെയ്യും. ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ മാനേജർമാർ പരിപാടിയിൽ സംബന്ധിക്കും.