ഇബ്ര: പ്രവാചക പ്രകീർത്തനങ്ങളുടെ പൂക്കാലം വരവായി. ലോകം മുഴുവനും പ്രവാചക പ്രേമം പ്രകടമായി നിറഞ്ഞുനിൽക്കുന്ന റബീഅ് മാസം വെളിപ്പാടകലെയാണ്.അതിനു മുന്നോടിയായി ഇബ്രാ ഹോളി ഖുർആൻ മദ്രസ കേന്ദ്രീകരിച്ച് സമസ്ത ഇസ്ലാമിക് സെൻറർ ഇബ്രാ വമ്പിച്ച റബീഅ് കോൺഫറൻസ് നടത്താൻ വേണ്ടി തീരുമാനിച്ചു.അതിനുവേണ്ടി നബിദിനാഘോഷ കമ്മിറ്റി രൂപീകരിച്ചു. മുഖ്യരക്ഷാധികാരിയായി മഹ്മൂദ് ഹാജിയും ഉപദേശക സമിതിയായി ഉസ്താദ് ഷംസുദ്ദീൻ ബാഖവി വെളിയമ്പ്ര (സദർ മുഅല്ലിം ഇബ്രാ ) അമീർ അൻവരി ഉസ്താദിനെയും തിരഞ്ഞെടുത്തു.ചെയർമാനായി നൗഷാദ് ചെമ്മായിൽനെയും വൈസ് ചെയർമാൻമാരായി ഉസ്മാൻ ok ,അസീസ് കോളയാട്,ഇല്യാസ് ഇരിക്കൂർ എന്നവരെയും തിരഞ്ഞെടുത്തു.കൺവീനറായി സലീം കോളയാടിനെയും ജോൺ കൺവീനർമാരായി ബദർ ഹാജി അഫ്സൽ ബഷീർ തൃക്കോമല റംഷി ഓക്കേന്നെയും തിരഞ്ഞെടുത്തു.ഖജാൻജിയായി ഫൈസൽ കാക്കരി യെ തെരഞ്ഞെടുത്തു.മീഡിയ വിങ്ങ്‌ നിയന്ത്രണം അസ്‌ലം സഫാലയെയും നിസാം സാഹിബിനെയും ഏൽപ്പിച്ചു.വളണ്ടിയർ ക്യാപ്റ്റനായി സലിം CP യും മുനീർ ചിറ്റാരിപ്പറമ്പിനെയും ഏൽപ്പിച്ചു.പൗരപ്രമുഖരായ വളരെ പ്രധാനപ്പെട്ട ഇബ്രയിലെ 21 പേരെ മെമ്പർമാരായി തീരുമാനിച്ചു . ഇബ്രാ ഹോളി ഖുർആൻ മദ്രസ വിദ്യാർത്ഥികൾ ഒരുക്കുന്ന വിവിധ കലാസാഹിത്യ കായിക മത്സരങ്ങൾ വരും ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്.പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് ഒക്ടോബർ അഞ്ചിന് നബിദിന മഹാ സമ്മേളനം ഇബ്രാ മഹിള ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *