ഒമാനിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ വിത്തു വിതരണം അൽ അറൈമി കോംപ്ലക്സ്കിൽ വെച്ച് നടന്നു. വിത്തു വിതരണത്തിന്റെ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 25 വെള്ളിയാഴ്ച, നടന്ന പരിപാടിയിൽ മസ്‌ക്കറ്റ് ഏരിയയിലെ ഇരുനൂറ്റമ്പതോളം കുടുംബങ്ങൾക്കാണ് ഈ വർഷത്തെ കൃഷിക്കാവശ്യമായ വിത്തുകൾ വിതരണം ചെയ്തത്. തക്കാളി, വഴുതന, മുളക്,ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, തുടങ്ങി 15 ൽ പരം വിത്തിനങ്ങൾ ചട്ടിയിൽ കൃഷി ചെയ്യുന്നവർക്കും , 21തരം വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ മണ്ണിൽ കൃഷി ചെയ്യുന്നവർക്കും വിതരണം ചെയ്തു.
ഒമാൻ കൃഷിക്കൂട്ടം കൂട്ടായ്മയുടെ തുടക്ക കാലം മുതൽ ഗുണമേന്മയുള്ള വിത്തുകൾ എല്ലാ വർഷവും കൃഷിക്കാർക്കായി വിതരണം ചെയ്തു വരുന്നുണ്ട്.
ഒമാൻകൃഷിക്കൂട്ടത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ Purushottam Kanji exchange മസ്കറ്റ് ഇൻചാർജ് ആയ ശ്രീ. മുഹമ്മദ് സഫ്‌വാനിൽ നിന്ന് ആദ്യ പാക്കറ്റ് വിത്ത് ശ്രീമതി നിദ ജസ്ഫൻ സ്വീകരിച്ച് ഒമാൻ കൃഷിക്കൂട്ടം വിത്തു വിതരണം 2023 ഉത്ഘാടനം ചെയ്തു. തുടർന്ന് മസ്കറ്റ് ഏരിയയിലെ അംഗങ്ങൾക്കുള്ള വിത്തു വിതരണം നടന്നു.
മണ്ണൊരുക്കൽ, വിത്തുമുളപ്പിക്കൽ, വളപ്രയോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലെ സംശയ നിവാരണത്തിന് സുനി ശ്യാം, രശ്മി സന്ദീപ്, സന്തോഷ് വർഗീസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സെൽവി സുമേഷ് സ്വാഗതവും, വിദ്യപ്രിയ നന്ദിയും പറഞ്ഞു.
വരും ദിവസങ്ങളിൽ സോഹാർ , സലാല, ബുറൈമി ഏരിയയിലെ ഒമാൻ കൃഷിക്കൂട്ടം അംഗങ്ങൾക്കുള്ള വിത്തു വിതരണം നടക്കും.
ഒമാനിലെ പ്രവാസികളിൽ കൃഷി താല്പര്യമുണ്ടായിട്ടും വിത്തുകൾ ഇല്ലാത്തവരുണ്ടെങ്കിൽ ഒമാൻ കൃഷിക്കൂട്ടവുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ശ്രീ ഷൈജു – 93800143, ശ്രീ വിനോദ് – 99022951.