മസ്കറ്റ് : ഒമാനിലെ പണപ്പെരുപ്പ നിരക്ക് 28 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നു റിപ്പോർട്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാകുന്നത്തിന്റെ സൂചനയാണ് ഈ റിപ്പോർട്. ഗതാഗത മേഖലയിൽ ചെലവ് കുറഞ്ഞതും, ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനത്തിന്റെയും മറ്റു ആവശ്യങ്ങളുടെയും നിരക്കുകളുടെയും വീട്ടുവാടകയുടെയും സ്ഥിരതയും ഇതിന് സഹായകമായി
ഒമാന്റെ ഉപഭോക്തൃ വില സൂചിന അനുസരിച്ച് ഈ വർഷം ജൂലൈയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 0.41 ശതമാനം ആയി കുറഞ്ഞു.
2021 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ് ഇത്. കഴിഞ്ഞ ജൂൺ മാസത്തെ അപേക്ഷിച്ചും 0.96 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതി വിവര കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിഞ്ഞ മാസം യഥാക്രമം 2.31 ശതമാനവും 1.7 ശതമാനവും വില കുറഞ്ഞു. പാചക എണ്ണയുടെയും നെയ്യിന്റെയും വില ജൂലൈയിൽ 5.03 ശതമാനം വർധിച്ചു.അതേസമയം, ബ്രഡ്, ധാന്യങ്ങൾ എന്നിവയുടെ വില 2.24 ശതമാനം വർധിച്ചു. മാസം വിലയിൽ 0.6 ശതമാനം കുറവ് രേഖപ്പെടുത്തി. മത്സ്യത്തിന്റെയും മറ്റു സമുദ്രോത്പന്നങ്ങളുടെയും വിലയിൽ 1.7 ശതമാനം വർധനവുണ്ടായി. എന്നാൽ, വീട്ടുവാടക, വൈദ്യുതി, ഇന്ധനം, വെള്ളം, പാചകവാതക നിരക്കുകൾ മാറ്റമില്ലാതെ തുടരുകയും ചെയ്തതായും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.