ഇന്ത്യാ രാജ്യത്തിൻ്റെ 77-ാം മത് സ്വാതന്ത്ര്യ ദിനത്തിൽ ദാറുൽ ഖുർആൻ മദ്റസയിൽ സുന്നി ബാലവേദി സ്വാതന്ത്രദിനാഘോഷവും ദേശീയഗാനാലാപന മൽസരവും പതാക നിർമാണവും സ്വാതന്ത്ര്യ വർണങ്ങളും ഒരുക്കി. മദ്റസ സ്വദർ മുഅല്ലിം ബശീർ ഫൈസി കൂരിയാട് അധ്യക്ഷതയിൽ ഫൈസൽ ഫൈസി ഉൽഘാടനം ചെയ്തു. അബ്ദുൽ നാസർ ദാരിമി സ്വതന്ത്ര ദിന സന്ദേശം നൽകി. ആബിദ് മുസ്‌ലിയാർ സ്വാഗതവും നന്ദിയും പറഞ്ഞു. ദേശീയ ഗാനാലാപന മൽസരത്തിൽ മിൻഹ മെഹ്റിൻ മുഹമ്മദ് ഒന്നും ഫാത്വിമ മർവ്വ മുസ്ഥഫ രണ്ടും മിൻഹ ഫാത്വിമ ബശീർ മൂന്നും സ്ഥാനവും നേടി, പതാക നിർമാണത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു, മിഠായി വിതരണവും നടത്തി.

