ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്ക്കറ്റ് സയൻസ് ഫെസ്ററ് സംഘടിപ്പിച്ച വാന നിരീക്ഷണ പരിപാടി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിസ്മയമുളവാക്കുന്നതും അറിവ് പകരുന്നതുമായി
കഴിഞ്ഞ അഗസ്റ്റ് 12 ന് ഉൽക്ക വർഷം കാണുന്നതിനായി ജബൽ സിഫായിൽ , കേരളാ വിഭാഗത്തിലെ 70 ഓളം അംഗങ്ങൾ ഒത്തു ചേർന്നു. പ്രശസ്ത അസ്‌ട്രോണോമിക്കൽ ഫോട്ടോഗ്രാഫർ ആയ അജയൻ പൊയ്യാറ നേതൃത്വം നൽകി. ഉൽക്ക വർഷം കാണുകയും കൂടാതെ ആകാശ ഗംഗ (Milky way ), ആൻഡ്രോമിഡ ഗാലക്സിയും ഗ്രഹങ്ങളും നക്ഷത്രങ്ങളും തെളിഞ്ഞ് കാണാനായത് കുട്ടികൾക്കും മുതിർന്നവർക്കും പുത്തൻ അനുഭവമായി.
ഒപ്പം പ്രപഞ്ചത്തിൽ നടക്കുന്ന പല പ്രതിഭാസങ്ങളെ പറ്റിയും , അസ്‌ട്രോണോമിക്കൽ ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങളെ പറ്റിയും അജയൻ പൊയ്യാറ വിശദമാക്കി. ഉൽക്ക വർഷം കണ്ട നിർവൃതിയോടെ പുലർച്ചെ 3 മണിയോട് കൂടി അംഗങ്ങൾ അൽ സീഫയിൽ നിന്ന് മസ്കറ്റിലേക്ക് തിരിച്ചു.

