മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയും മബേല അൽ സലാമ പൊളി ക്ലിനിക്കും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് പതിനെട്ടു വെള്ളിയാഴ്ച മബേല സിഗ്നലിനു സമീപമുള്ള അൽ സലാമ പൊളി ക്ലിനിക്കിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ സൗജന്യ പരിശോധനയോടൊപ്പം ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, പ്രമേഹ പരിശോധന, രക്ത സമ്മർദ്ദ പരിശോധന തുടങ്ങിയവയും ലഭിക്കും. രാവിലെ എട്ടുമുതൽ പതിനൊന്നു വരെ ആണ് ക്യാമ്പ് നടക്കുകയെന്ന് മബേല കെഎംസിസി പത്രക്കുറിപ്പിൽ അറിയിച്ചു.

