നാട്ടിലെ സാമ്പത്തിക പ്രയാസം മൂലം 8 മാസങ്ങക്ക് മുമ്പാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഉണ്ണികൃഷ്ണൻ കടൽ കടന്ന് മസ്കറ്റിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ശാരീരിക ബുന്ധിമുട്ട് കൊണ്ട് കഠിനമായ ജോലി ചെയ്യാൻ ഉണ്ണികൃഷ്ണന് സാധിച്ചില്ല. തുടർച്ചയായ അസുഖവും ആശുപത്രിവാസവും മൂലം പ്രയാസപ്പെടുകയായിരുന്നു ഉണ്ണികൃഷ്ണൻ. രണ്ടു വർഷത്തെ കോൺട്രാക്ട് തികയാതെ നാട്ടിലേക്ക് തിരിച്ചയച്ചാൽ വിസാ ചെലവ് നഷ്ടമാകുമെന്നതിനാൽ അദ്ദേഹത്തെ നാട്ടിൽ അയക്കാൻ കമ്പനി തയ്യാറായിരുന്നില്ല. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്ന അദ്ദേഹത്തെ എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം മസ്കറ്റ് കെഎംസിസി യുമായി ബന്ധപ്പെടുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് റഹീം വറ്റല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ ഖദറ ഏരിയ കമ്മറ്റി നേതാക്കൽ ആയ അൻസൽ പുതുകാടൻ.നിസാർ ഫറോക്ക്.മുസ്തഫ വാണിമേൽ.സൽമാൻ കൊണ്ടോട്ടി എന്നിവർ അവരുമായും അവരുടെ സ്പോൺസർ മായി സംസാരിച്ചു. കെഎംസിസി നേതാക്കളുടെ ശ്രമഫലമായി ഉണ്ണികൃഷ്ണനെ നാട്ടിലേക്ക് അയക്കാൻ കമ്പനി സമ്മതം നൽകി. മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി യാണ് അദ്ദേഹത്തിന് ടിക്കറ്റ് എടുത്ത് നൽകിയത്. അദ്ദേഹത്തിന് എയർപോർട്ടിൽ എത്താനുള്ള വാഹന സൗകര്യവും കെഎംസിസി ഏർപ്പാടാക്കി. ഇന്നലെ (രണ്ടാം തീയതി ബുധൻ ) അദ്ദേഹം നാട്ടിൽ എത്തിയപ്പോൾ പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം അദ്ദേഹത്തെ സന്ദർശിച്ചു. മസ്കറ്റ് കെഎംസിസി നൽകിയ പിന്തുണയിലും സഹായത്തിലും നന്ദിയുണ്ടെന്ന് ഉണ്ണികൃഷ്ണൻ നജീബ് കാന്തപുരം എം എൽ എ യോട് പറഞ്ഞു. നജീബ് കാന്തപുരം എം എൽ എ ഫേസ്ബുക്കിൽ പങ്കു വച്ച വീഡിയോ യിലൂടെ ഉണ്ണികൃഷ്ണൻ കെഎംസിസി യുടെ സേവനകൾക്ക് നന്ദി പറഞ്ഞത്.

