ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരണപ്പെട്ടു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് അബ്ദുല്‍ ലത്വീഫ് ഷാജഹാന്‍* (58) ആണ് മരണപ്പെട്ടത്.
പിതാവ്: അബ്ദുല്‍ ലത്വീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷകീല. മക്കള്‍: ഷഹിന്‍. ഷാഹിന. കഴിഞ്ഞ ദിവസം ഇബ്രിയിൽ സർവീസ് സെന്ററിൽ വെച്ച് ഉണ്ടായ ആക്‌സിഡന്റ് നെ തുടർന്ന് കൗല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരണപ്പെട്ടത്.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മസ്കറ്റിൽ നിന്നും തിരുവനന്തപുരം ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതരും ഐസിഎഫ് സാന്ത്വനം വിഭാഗവും അറിയിച്ചു