മസ്‌കത്ത്: ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ പെട്ട് സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണപ്പെട്ടു. സീബ് ഇന്ത്യൻ സ്കൂൾ രണ്ടാം തരം വിദ്യാർഥിനി അൽന ടകിൻ (ആറ്) ആണ് മരണപ്പെട്ടത്. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളാണ്
ചൊവ്വാഴ്ച സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ വീട്ടിലേക്ക് സഞ്ചരിക്കവെയാണ് മരണത്തിന് ആസ്പദമായ അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും അൽന ടാകിന്റെ മരണം സംഭവിച്ചിരുന്നു.
അമ്മയുടെയും സഹോദരങ്ങളുടെയും പരുക്ക് ഗുരുതരമല്ല. ഇവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ഇന്നലെ വൈകീട്ടോടെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
അല്‍ന ടകിന്റെ മരണത്തെ തുടര്‍ന്ന് ഇന്നലെ ബുധനാഴ്ച സീബ് ഇന്ത്യന്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നു.

