ഗതാഗത, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, റോയൽ ഒമാൻ പോലീസ് ട്രാഫിക് ഡിവിഷനുമായി സഹകരിച്ച്, നിസ്വയിലേക്ക് പോകുന്നവർക്കായി ബിദ്ബിഡിലെ റുസൈൽ റോഡിൽ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടുന്നതായി അറിയിച്ചു.
ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്ന താത്കാലിക ഡൈവേർഷൻ , റോഡ് വീതി കൂട്ടൽ പദ്ധതി പൂർത്തിയാകുന്നതുവരെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി


