മസ്കറ്റ് : ഈ വർഷം ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുവരുന്ന ദിവസമായിരിക്കും ഇന്നെന്നാണ് (ചൊവ്വ ) ശാസ്ത്രലോകം പ്രവചിച്ചിരിക്കുന്നത് ഇതോടെ ഏറെ പ്രതീക്ഷയിലാണ് ഒമാനിലെ വാനനിരീക്ഷകർ. സൂപ്പർമൂൺ ആകാശ വിസ്മയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാനാവും. സാധാരണയിലും കവിഞ്ഞ വലുപ്പത്തിലാകും ചന്ദ്രനെ വീക്ഷിക്കാൻ കഴിയുക. അതെ സമയം രണ്ട് തവണയാണ് ആഗസ്റ്റിൽ രാജ്യത്ത് സൂപ്പർമൂൺ ദൃശ്യമാവുക. ആഗസ്റ്റ് 30നാണ് രണ്ടാമത്തെ സൂപ്പർമൂണെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒമാൻ സമയം 10.33ന് 8ശതമാനം കൂടുതൽ തിളക്കത്തിലും 16ശതമാനം കൂടുതൽ തിളക്കത്തിലും ചന്ദ്രനെ നഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവുമെന്ന് അധികൃതർ പറഞ്ഞു. സൂര്യോദയ സമയത്ത് ചുവപ്പുകലർന്ന ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണാനാവുക. 2018ലാണ് ഇതിന് മുമ്പ് ഒരേ മാസത്തിൽ രാജ്യത്ത് രണ്ട് സൂപ്പർമൂണുകൾ ദൃശ്യമായത്. ചന്ദ്രനെ സാധാരണയിലും കൂടുതൽ വലുപ്പത്തിൽ കാണുന്നതിനെയാണ് സൂപ്പർ മൂൺ എന്ന് പറയുന്നത്. എന്നാൽ ഒരേ മാസം തന്നെ രണ്ടു പൂർണ്ണ ചന്ദ്രനെ കാണുന്ന പ്രതിഭാസമാണ് ” ബ്ലൂമൂൺ ” അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമായതിനാൽ ” once in a blue moon ” എന്ന പ്രയോഗം തന്നെ ഉള്ളത്.


