ഒമാനിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു
മസ്‌ക്കറ്റ് : ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം ഒമാനിലെ അരി സ്റ്റോക്കിനെ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒമാനിലെ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രസ്താവന ഇറക്കി.
അരി ഉൽപന്നങ്ങളുടെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനം പുറപ്പെടുവിച്ചതിന് ശേഷമുണ്ടായ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്നു മന്ത്രാലയം വ്യക്തമാക്കി.
“ഈ സാഹചര്യത്തിൽ, സുൽത്താനേറ്റിലെ അരിയുടെ ശേഖരം സുരക്ഷിതമാണെന്നും അതിന്റെ ക്ഷാമത്തെക്കുറിച്ചോ വർദ്ധനവിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് മന്ത്രാലയം സ്ഥിരീകരിക്കുന്നു. ഈ സംഭവങ്ങൾ ആനുകാലികമായി പിന്തുടരുകയും സാഹചര്യം വിലയിരുത്തുകയും ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു,” മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.


