ഒമാനിലെ കെഎംസിസി വ്യത്യസ്തമായ ഒരു പ്രവചന മത്സരം സംഘടിപ്പിച്ചു. ഫണ്ട് തുക പ്രവചിക്കാൻ ആയിരുന്നു മത്സരം.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ പണി കഴിപ്പിക്കുന്നതിലേക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി യാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്.
മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാശിയെറിയ പ്രവചന മത്സരത്തിൽ അമ്പതോളം പേർ പങ്കെടുത്തു.
26 കോടി കടക്കുമെന്ന് പ്രവചനം നടത്തിയ ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ സ്വദേശി അയ്യൂബ് ആണ് വിജയി.
കെഎംസിസി യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് മത്സരം നടന്നത്. വ്യത്യസ്തമായ മത്സരം ഗ്രൂപ്പിൽ ഏറെ ആവേശമുണർത്തി.