വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ പൊടി മൂടുന്നതൊഴിവാക്കണമെന്നു റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിൽ സലാലയിൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് പൊടിയും കാലാവസ്ഥയും മൂലം വായിക്കാൻ സാധിക്കാത്ത രീതിയിൽ മറഞ്ഞു പോകരുതെന്ന് റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം ട്വിറ്ററിൽ പുറത്തിറക്കിയ വിഡിയോയിലൂടെ അറിയിച്ചു. നമ്പർ പ്ളേറ്റുകളിലെ അക്ഷരങ്ങളും നമ്പറുകളും പൊടി മൂലം മറയുന്നത് നിയമ ലംഘനമാണെന്നും അധികൃതർ അറിയിച്ചു. \


