സുഹാർ : സോഹാർ മലയാളീ സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം സോഹാർ മലബാർ പാരിസ് റെസ്റ്റോറൻ്റ് ഹാളിൽ സംഘടിപ്പിച്ചു.
സോഹാർ മലയാളീ സംഘം പ്രസിഡൻ്റ് മനോജ്കുമാർ അധ്യക്ഷനായി. സോഹാറിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ കെ.ആർ.പി വള്ളിക്കുന്നം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വൈകിട്ട് അഞ്ചര മണിമുതൽ ആരംഭിച്ച സംഗമത്തിൽ സോഹാറിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റഹ്മാൻ (KMCC), റെജി വർഗീസ്( OICC), തമ്പാൻ(കൈരളി), സുനൈസ് സുലൈമാൻ (ICF), ലിൻസി സുഭാഷ് (മലയാളം മിഷൻ – സോഹാർ മേഖല), രാജൻ (WMF), രാജൻ പള്ളിയത്ത്,ജ്യോതി മുരളി, രാധികാ ജയൻ, മുരളീ ദാസ്, വാസുദേവൻ എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തുകയുണ്ടായി. സോഹാർ മലയാളീ സംഘം ജനറൽ സെക്രട്ടറി വാസുപിട്ടൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുനിൽകുമാർ നന്ദിയും അറിയിച്ചു.


