മസ്ക്കറ്റ്: ഒമാൻ തൃശൂർ ഓർഗനൈസേഷൻ ജോയിൻറ് സെക്രട്ടറി സച്ചിൻ അരവീന്ദിന് യാത്രയപ്പ് നൽകി.

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് യാസീൻ ഒരുമനയൂരിന്റെ അധ്യക്ഷതയിൽ റൂവി അൽ ഫൈലാക്ക് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ട്രെഷറർ അഷറഫ് വാടാനപ്പള്ളി സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡൻറുമാരായ സിദ്ധീഖ് കുഴിങ്ങര, നസീർ തിരുവത്ര എന്നിവർ സച്ചിനും കുടുബത്തിനും ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ വക ഉപഹാരങ്ങളും ഫലകവും സമ്മാനിക്കുകയും സംഘടനക്ക് സച്ചിൻ നൽകിയ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു,

യോഗത്തിൽ യൂസഫ് ചേറ്റുവ, ഷൈജു വേതോട്ടിൽ, സാബു ആനാപ്പുഴ, ഗംഗാധരൻ കേച്ചേരി, അബ്ദുസ്സമദ് അഴീക്കോട് , ഹസ്സൻ കേച്ചേരി, ഷിജോയ് ആളൂർ, ബിജു അമ്പാടി, ധർമ്മൻ തൃശ്ശൂർ എന്നിവർ ആശംസംകൾ നേർന്നു.

ഒമാൻ തൃശൂർ ഓർഗനൈസേഷൻ വനിതാവിഭാഗം പ്രവർത്തകരായ
ഷാഹിന മുഹമ്മദ് യാസീൻ, നീതു ബിജു, അയന ഷൈജു, സബിത സാബു എന്നിവർ സച്ചിനും അഞ്ജു സച്ചിനും ഹൃദ്യമായ ആശംസകൾ നേർന്നു,

മുഹറം പത്തിനോട് അനുബന്ധിച്ച് നടന്ന നോമ്പ് തുറയിൽ സന്ദേശമായി ലോകം നേരിടുന്ന അസഹിഷുണതയും ചിദ്രശക്തികൾ തകർക്കണം എന്നാഗ്രഹിക്കുന്ന മതസൗഹാർദ്ധവും എന്നെന്നും നിലനിർത്താൻ ഒമാൻ ത്രിശൂർ ഓർഗനൈസേഷന്റെ അശ്രാന്ത പരിശ്രമം ഉണ്ടാകുമെന്നും നസീർ തിരുവത്ര ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *