കഴിഞ്ഞ മാസം സനഗലിൽ വെച്ച് മരണപ്പെട്ട മസ്കറ്റ് കെഎംസിസി (അൽ ഖുവൈർ) അംഗവും നാട്ടിയമംഗലം – പാറമ്മൽ (പാലക്കാട്‌ ജില്ല) സ്വദേശിയുമായിരുന്ന സഹോദരന്റെ മസ്കറ്റ് കെഎംസിസി ഹരിത സാന്ത്വനം ഫണ്ട്‌ പാണക്കാട് കൊടപനക്കലിൽ വെച്ച് ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി സാഹിബിന്റെ സാനിധ്യത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളിൽ നിന്നും നാട്ടിയമംഗലം – പാറമ്മൽ ശാഖ മുസ്ലിം ലീഗ് നേതാകളായ ഇ പി ഹുസ്സൻ, പി ടി ഹുസൈൻ, വി കെ ജാഷിർ, പി ടി സുഹൈൽ എന്നിവർ ഫണ്ട്‌ ഏറ്റുവാങ്ങി. അൽ ഖുവൈർ ഏരിയ കമ്മിറ്റി ഭാരവാഹികളായ ഹാഷിം പാറാട്, യുസുഫ് ബദർ അൽ സമ,അൻവർ സാദത്ത്, പ്രവർത്തക സമിതി അംഗം മൊയ്‌ദുണ്ണി, അബ്ദുൽ റസാഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *