കഴിഞ്ഞ 8 വർഷത്തോളമായി കേരളത്തിൽ രക്തദാന മേഖലയിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ഒമാൻ വിംഗിന്റെ നേതൃത്വത്തിൽ ബോഷെർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി
42ഓളം പേർ ക്യാമ്പിൽ പങ്കെടുത്തതിൽ 31 പേർ രക്തം ദാനം ചെയ്തു ..
ഹോപ്പിന് നാട്ടിലുള്ള 22 ചാപ്റ്ററുകൾക്ക് പുറമെ GCC രാജ്യങ്ങളായ സൗദി,ഖത്തർ,UAE,കുവൈത്ത്,ഒമാൻ എന്നിവിടങ്ങളിലും വിംഗുകൾ ഉണ്ട് ..
വനിതകൾക്ക് വേണ്ടിയും,നെഗറ്റീവ് ഗ്രൂപ്പ് ദാതാക്കൾക്ക് വേണ്ടിയും,പ്ലേറ്റ്ലെറ്റ് ദാതാക്കൾക്ക് വേണ്ടിയും ഹോപ്പിന് പ്രത്യേകം ഗ്രൂപ്പുകൾ നിലവിലുണ്ട് ..
രക്തദാന രംഗത്തെ സംശയനിവാരണങ്ങൾക്കായി ‘ജീവരക്ഷ’ എന്ന പേരിൽ ഡോക്റ്റർമാർ ഉൾകൊള്ളുന്ന ഗ്രൂപ്പും,രക്തദാന മേഖലയിലെ ഏതൊരു കൂട്ടായ്മയുടെയും പ്രവർത്തനങ്ങൾ അറിയിക്കുവാൻ ‘രക്തം ന്യൂസ്’ എന്ന പേരിൽ വാർത്താ ഗ്രൂപ്പും ഹോപ്പിന്റെ കീഴിൽ ഉണ്ട് ..
ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകളിൽ രക്ത ദാതാക്കളെ എത്തിക്കുവാനും രക്തദാന ക്യാമ്പുകൾ സങ്കടിപ്പിക്കുവാനും ഹോപ്പിന് 57 പേരടങ്ങിയ ജില്ലാ,പ്രാദേശിക കോർഡിനേറ്റർമാരും അഡ്മിന്മാരും നിലവിലുണ്ട്
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഹോപ്പിന് നാസർ മാഷ് ആയഞ്ചേരി പ്രസിഡന്റും ജംഷാദ് പതിയാരക്കര ജനറൽ സെക്രട്ടറിയും ഗിരീഷ്ബാബു ശാരദാമന്ദിരം ട്രഷററുമായ ശക്തമായ 13 അംഗ സംസ്ഥാന കമ്മറ്റിയും ഉണ്ട് .
ക്യാമ്പിന് ഹോപ്പ് ബ്ലഡ് ഒമാൻ വിംഗ് കോർഡിനേറ്റർമാരായ മുസ്തഫ കാപ്പാട് ,ഷമീം അത്തോളി ,ഹോപ്പ് സ്റ്റേറ്റ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി,ബോഷർ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോ.അഹ്‌മദ് അൽകാശിഫ്,ബ്ലഡ് ബാങ്ക് നഴ്‌സ് രാജേഷ് കോട്ടയം,ബ്ലഡ് ബാങ്ക് സീനിയർ ടെക്നോളോജിസ്റ്റ് സഈദ് എന്നിവർ നേതൃത്വം നൽകി..