ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ രക്തദാന മേഖലയിലെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹോപ്പിന്റ പ്രസിഡന്റും രക്ഷാധികാരിയുമായ നാസർ മാഷിന്റെ നേതൃത്വത്തിൽ ഒമാനിലെ ബോഷർ ബ്ലഡ് ബാങ്ക് ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ടുള്ള രക്തദാന ക്യാമ്പ് ഇന്ന് ബോഷർ ബ്ലഡ് ബാങ്കിൽ വച്ച് നടക്കും
രാവിലെ 8 മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ രക്തം നൽകാം
*HOPE BLOOD DONORS’ GROUP*
—————————-
രക്തദാന സേവന പ്രവർത്തനം ലക്ഷ്യമാക്കി 2015 ൽ ചെറിയ രൂപത്തിൽ രൂപീകൃതമായ *HOPE BLOOD DONORS’ GROUP* ന് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുകളിൽ രക്തദാതാക്കളെ എത്തിക്കുവാനുള്ള network ഉണ്ട് ..
4000 ത്തോളം രക്തദാതാക്കളുള്ള കൂട്ടായ്മയായ *HOPE BLOOD DONORS’ GROUP*
വെല്ലൂർ CMC hospital ,പോണ്ടിച്ചേരി JIPMER എന്നിവിടങ്ങളിലും ദാതാക്കളെ റെഡിയാക്കാറുണ്ട് ..
UAE,QATAR ,SAUDI ,OMAN,KUWAIT തുടങ്ങിയ GCC രാജ്യങ്ങളിലുൾപ്പെടെ HOPE ന് 27 ചാപ്റ്ററുകൾ നിലവിലുണ്ട് ..
പ്ലേറ്റ്ലെറ്റ് ദാതാക്കൾക്ക് മാത്രമായുള്ള ഗ്രൂപ്പും വനിതകൾ മാത്രമുള്ള ഗ്രൂപ്പും *HOPE* ന്റെ കീഴിലുണ്ട് ..
കിട്ടുവാൻ ഏറെ പ്രയാസപ്പെടുന്ന നെഗറ്റിവ് ദാതാക്കൾക്ക് മാത്രമായി HOPE NEGATIVE DONORS’ ഗ്രൂപ്പും ഉണ്ട് ..
രക്തദാന സംബന്ധമായ സംശയ ദൂരീകരണത്തിന് ഡോക്റ്റർമാർ ഉൾപ്പെട്ട *ജീവരക്ഷ* ക്ലാസ്സ്റൂം എന്ന പേരിലുള്ള ഗ്രൂപ്പും ഹോപ്പിനുണ്ട് ..
വിവിധ ഹോസ്പിറ്റലുകളുമായി സഹകരിച്ച് രക്തദാന ക്യാമ്പുകളും *HOPE* നടത്താറുണ്ട് ..
രക്തദാന ബോധവൽക്കരണ ക്ളാസ്സുകളും രക്തഗ്രൂപ് നിർണ്ണയ ക്യാമ്പുകളും *HOPE* ന്റെ പരിപാടികളാണ് ..
ഏതൊരു സ്ഥാപനമോ സംഘടനകളോ നടത്തുന്ന രക്തദാന ക്യാമ്പുകൾ,ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി രക്തദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളെ അറിയിക്കുവാൻ ‘Raktham News’ എന്ന ഹോപ്പിന്റെ വാർത്താ ഗ്രൂപ്പും നിലവിലുണ്ട് ..
സൊസൈറ്റിസ് രെജിസ്ട്രേഷൻ ആക്ട് പ്രകാരം രെജിസ്ട്രേഷനുള്ള *HOPE* 13 അംഗങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ മേൽനോട്ടത്തിൽ കാര്യക്ഷമമായാണ് രക്തദാന സേവന രംഗത്ത് സേവനങ്ങൾ ചെയ്തു വരുന്നത് ..