ഒമാനിലെ യുവ കവയിത്രിയും റേഡിയോ അവതാരകയുമായിരുന്ന ഹിലാല അൽ ഹമദാനി മരണപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജൻമം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്.
ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത ഒമാനിലെ നിരവധി കവിതാസ്വാദകരെ സങ്കടത്തിലാഴ്ത്തി. നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു.
അബുദാബിയിൽ നടന്ന ‘മില്യൺസ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പിൽ ഹിലാല പങ്കെടുത്തിരുന്നു. റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ്.

