‘ഇന്ത്യ ട്രാവൽ അവാർഡിൽ’ ഒമാൻ ടൂറിസം മന്ത്രാലയം ‘ഫാസ്റ്റസ്റ്റ് ഗ്രോയിംഗ്’ ട്രോഫി കരസ്ഥമാക്കി.
ഇന്ത്യയിലെ ഡൽഹിയിൽ നടന്ന ‘ഇന്ത്യ ട്രാവൽ അവാർഡ് 2023’ൽ ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തെ ‘വേഗതയിൽ വളരുന്ന ടൂറിസം ബോർഡ്’ ആയി ആദരിച്ചു.
ഒമാൻ പൈതൃക ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സാലം അൽ ഹാജിരി അവാർഡ് ഏറ്റുവാങ്ങി
ഒമാനിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുനതിനുമായിട്ടുള്ള പ്രമോഷനൽ ക്യാമ്പയിന് കഴിഞ്ഞ ദിവസം ഇന്ത്യയിൽ തുടക്കം കുറിച്ചിരുന്നു.
ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പൂർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആണ് ക്യാമ്പയിൻ നടക്കുക .
2023 ജനുവരി മുതൽ മെയ് വരെ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എന്നതിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 234,509 സന്ദർശകരുടെ വര്ധനവുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി
ഒമാനും ഇന്ത്യയും തമ്മിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ഒമാനിലെ പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ വൈവിധ്യമാർന്നതും ആകർഷകമായതുമായ സ്ഥലങ്ങളും അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

