പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ചുകൊണ്ട് സുൽത്താൻ ഹൈതം ബിൻ താരിക് ഇന്ന് ചൊവ്വാഴ്ച റോയൽ ഡിക്രി നമ്പർ (53/2023) പുറപ്പെടുവിച്ചു
തൊഴിൽ എന്നത് ഒമാൻ പൗരന്റെ പാരമ്പര്യ അവകാശമാണെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തെ പുതിയ തൊഴിൽ നിയമം.. ഓരോ സ്ഥാപനവും അതത് വർഷങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വദേശി വല്ക്കരണ നടപടികൾ മുൻകൂട്ടി അറിയിക്കണം.. എത്ര സ്വദേശികൾക്ക് തൊഴിൽ നൽകി, അവരുടെ ശമ്പളം എത്ര തുടങ്ങിയ വിവരങ്ങൾ കമ്പനികൾ കത്യമായി അറിയിക്കണം.. സ്ത്രീകൾക്ക് 98 ദിവസത്തെ പ്രസവാവധി നൽകുന്നതിനൊപ്പം നവജാത ശിശുവിനേയും ഭാര്യയേയും പരിചരിക്കാൻ പുരിഷന്മാർക്ക് 15 ദിവസത്തെ അവധിയും നൽകും.. ഇതിനി പുറമെ സ്ത്രീകൾക്ക് ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് ശമ്പളമില്ലാത്ത അവധിക്കും അർഹതയുണ്ട്.. സ്വദേശി പൗരന് ജോലി ഉറപ്പാക്കാനായി പ്രവാസികളുടെ തൊഴിൽ കരാർ എപ്പോൾ വേണമെങ്കിലും അവസാനിപ്പിക്കുകയും തൊഴിലിൽ നിന്നും പിരിച്ചു വിടുകയും ചെയ്യാം.. ഒമാൻകാരായ സ്വദേശികൾക്ക് ജോലി നൽകുന്നതോടൊപ്പം അവർക്ക് മികച്ച പരിശീലനം നൽകി നേതൃ സ്ഥാനത്തേയ്ക്ക് ഉയർത്താനും നടപടിയെടുക്കണം.. തൊഴിലാളി നന്നായി ജോലിചെയ്യുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ തൊഴിലുടമയ്ക്ക് അയാൾക്കെതിരെ നടപടി സ്വീകരിക്കാം.. ആവശ്യമെങ്കിൽ പിരിച്ചുവിടാം.. 25-ലധികം വനിതാ ജീവനക്കാരുണ്ടെങ്കിൽ അവർക്ക് പ്രത്യേകമായി വിശ്രമ സ്ഥലം ഒരുക്കണം.. തൊഴിലുടമ അനുവദിച്ചാൽ തൊഴിലാളിക്ക് മറ്റൊരിടത്ത് പാർട് ടൈം ജോലിക്ക് പോകാം.. തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്നും ഇതിൽ വിശ്രമ സമയം ഉൾപ്പെടില്ലെന്നും നിയമത്തിൽ പറയുന്നു..

