മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയറിൻ്റെ വിമാനം സാങ്കേതിക തകരാറു മൂലം തിരിച്ചിറക്കി .
സാങ്കേതിക തകരാർ കാരണം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കുന്നു.
മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയറിൻ്റെ വിമാനമാണ് തിരിച്ചിറക്കുന്നത്.
വിമാനത്തിൻ്റെ വെതർ റഡാറിലെ പ്രശ്നം കാരണമാണിത്.
രാവിലെ 9.02ന് കരിപ്പൂരിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കുന്നത്.
വിമാനം സമുദ്രഭാഗത്ത് പ്രവേശിച്ചതോടെയാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടത്. തുടർന്ന് വിമാനം തിരിച്ചിറക്കാൻ പൈലറ്റ് അനുമതി തേടുകയായിരുന്നു.