വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഒഐസിസി ഗാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.
ഉമ്മൻ ചാണ്ടിക്ക് ജനഹൃദയങ്ങളിൽ മരണമില്ലെന്നും യഥാർത്ഥ ജനസേവകൻ എങ്ങിനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഒഐസിസി ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈനു മനക്കര പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് ഉമ്മൻ ചാണ്ടി ലോക മാതൃകയാണെന്നും സാധാരണക്കാരെ ഇത്രയേറെ ചേർത്തുനിർത്തിയ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് റൂവി മഹാ ഇടവക വികാരി റെവറെന്റ് ഫാ. വർഗ്ഗീസ് റ്റിജു ഐപ്പ് പറഞ്ഞു.
സുകുമാരൻ പിള്ള (എൻ എസ് എസ് ), കൃഷ്ണേന്ദു (ബി ജെ പി ), റിയാസ് (സി പി എം ), നിയാസ് കെ അബു (ഐ സി എഫ് ) തുടങ്ങി വിവിധ കക്ഷി, സംഘടനാ നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി ദേശീയ കമ്മിറ്റി നേതാക്കളായ റെജി കെ തോമസ്, മാത്യു മെഴുവേലി, ബിന്ദു പാലയ്ക്കൽ, നിയാസ് ചെണ്ടയാട്, അഡ്വ. എം കെ പ്രസാദ്, റിസ്‌വിൻ ഹനീഫ്, വിജയൻ തൃശ്ശൂർ, സീനിയർ കോൺഗ്രസ്സ് നേതാവ് എൻ ഒ ഉമ്മൻ തുടങ്ങിയവരും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.ഒഐസിസി ഗാല കമ്മിറ്റി നേതാക്കളായ കബീർ, തോമസ് വർഗ്ഗീസ്, അജ്മൽ, പ്രത്യുഷ് തുടങ്ങിയവർ നേതൃത്വം നൽകി. കിഫിൽ ഇക്ബാൽ സ്വാഗതവും റിലിൻ മാത്യു നന്ദിയും പറഞ്ഞു.

