മസ്കറ്റ്(ബുറൈമി ):ആദരണിയൻ ആയ ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗത്തിൽ ഒ ഐ സി സി ബുറൈമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.ഒ ഐ സി സി കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ഒ ഐ സി സി ബുറൈമി ഏരിയ കമ്മിറ്റി പ്രസിഡന്റ് ശ്രീ ഇസ്മായിൽ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ച യോഗത്തിൽ മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗം പ്രവാസലോകത്തെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൻമാർ വളരെയേറെ വികാരധീനതയോടെ
ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ബിജു എം പണിക്കർ അഫ്സൽ തൈബ, പ്രകാശ് കളിച്ചാത്തു, ഡോക്ടർ ജോർജ്, സൈഫുദ്ധിൻ മാള, പാസ്റ്റർ തോമസ്, മുഹമ്മദ് ദേശമംഗലം, രാജൻ, ജോ കുര്യൻ, സുബൈർ മുക്കം, ഹൈദർ വല്ലപുഴ, റജി വാകത്താനം, ഫാരിസ് റഹ്മാൻ, സജിർ,
അഷ്‌റഫ് ദാരിമി എൽവിസ് തുടങ്ങിയവർ അനുശോചനം രേഖപെടുത്തി സംസാരിച്ചു.

